അനുബന്ധ വാര്‍ത്തകള്‍
- ജേക്കബ് തോമസ് മാപ്പർഹിക്കുന്നില്ല, സർക്കാർ കുറ്റപത്രം നൽകി
- തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി
- ബിനോയ് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയോ? യെച്ചൂരിയുടെ വാക്കുകൾ വൈറലാകുന്നു
- അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത് ക്രൂരത, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി
- രാഷ്ട്രീയലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
പി സി ജോര്‍ജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരിച്ചു, പിണറായി ഇടപെട്ടു!
പി സി ജോര്‍ജ്ജിനും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ വക കളിയാക്കല്‍. തിങ്കളാഴ്ച നിയമസഭയിലാണ് സംഭവം.
പിണറായി പ്രസംഗിച്ചുകൊണ്ടിരിക്കവേ പി സി ജോര്‍ജ്ജ് തന്റെ സീറ്റില്‍ നിന്നെഴുന്നേറ്റ് മേഴ്സിക്കുട്ടിയമ്മയുടെ അടുത്ത സീറ്റില്‍ പോയിരുന്നു. അതിനുശേഷം മേഴ്സിക്കുട്ടിയമ്മയുമായി സംസാരം തുടങ്ങി.
തന്റെ പ്രസംഗത്തിനിടെ ജോര്‍ജ്ജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും ശബ്ദം ഉയര്‍ന്നുകേട്ടപ്പോള്‍ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി. അതിന് ശേഷം സ്പീക്കറോട് പറഞ്ഞു - “സര്, രണ്ടുപേരുടെ സംസാരം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മൈക്കില്ലാതെ തന്നെ ഉച്ചത്തില്‍ ശബ്ദം കേള്‍പ്പിക്കാന്‍ കഴിവുള്ളവരാണ് ആ രണ്ടുപേരും” - അതോടെ സഭയില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
ഉടന്‍ തന്നെ പി സി ജോര്‍ജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരം നിര്‍ത്തുകയും ചെയ്തു.