അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത് ക്രൂരത, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി

കാടന്‍ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എകെ ബാലൻ

aparna| Last Modified ശനി, 3 ഫെബ്രുവരി 2018 (08:03 IST)
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട അശാന്തന്‍ എന്ന കലാകാരനെ സാംസ്കാരിക കേരളം അത്രപെട്ടന്ന് മറക്കാൻ വഴിയില്ല. ചിത്രകാരനായ അശാന്തന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ കാണിച്ചത് കൊടുംക്രൂരതയാണെന്നും മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് അതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍.

ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെച്ചാണ് അശാന്ത‌ൻ മരിച്ചത്. മരണശേഷം എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. എന്നാൽ, പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ആരോപിച്ച് സമീപത്തുള്ള ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു.

സംഭവം സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് കാണിച്ച് മന്ത്രി എ.കെ. ബാലനും കത്ത് നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടന്‍ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :