1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pc george about chief ministers sabarimala entry

മുഖ്യമന്ത്രിയ്ക്ക് മല കയറാന്‍ പറ്റാത്തതിന് കാരണം സാക്ഷാല്‍ അയ്യപ്പന്‍ ്: പിസി ജോര്‍ജ് ശബരിമല, പിസി ജോര്‍ജ്, മുഖ്യമന്ത്രി, പിണറായി വിജയന്‍, sabarimala, pc george, chief minister, pinarayi vijayan പത്തനംതിട്ട മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല കയറാന

മുഖ്യമന്ത്രിക്ക് ശബരിമല കയറാന്‍ കഴിയാത്തതിനു പിന്നില്‍ സാക്ഷാല്‍ അയ്യപ്പനെന്ന് പിസി ജോര്‍ജ്ജ്

ശബരിമല
മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല കയറാന്‍ കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. മല കയറാനുള്ള ആരോഗ്യം മുഖ്യമന്ത്രിക്കില്ല എന്ന് പറഞ്ഞിട്ടും വാശിയുടെ പുറത്താണ് അദ്ദേഹം തീരുമാനം എടുത്തത്. ഇപ്പോഴത്തെ യാത്രാതടസത്തിന് പിന്നില്‍ സാക്ഷാല്‍ അയ്യപ്പനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
 
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സന്നിധാനത്ത് നടത്താനിരുന്ന അവലോകന യോഗം കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം.
 
ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പമ്പയിലെത്തിയിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.
About Writer
priyanka
അടുത്ത ലേഖനം
വികെ സിംങിനെതിരെ ആരോപണവുമായി കരസേനാ മേധാവി; സ്ഥാനക്കയറ്റം തടഞ്ഞ് പീഡിപ്പിക്കുന്നുവെന്ന് സത്യവാങ്മൂലം