അനുബന്ധ വാര്‍ത്തകള്‍
- ശബരിമല ഡ്യൂട്ടിക്ക് വന്ന താത്കാലിക ജീവനക്കാരന് കോവിഡ്
- കാരണമില്ലാതെ ഉത്സവ ദിസങ്ങളിലെ പാക് പ്രകോപനം: പാക്ക് ഹൈക്കമ്മിഷനിലെ ചാര്‍ജ് ദി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
- കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 493പേര്‍ക്കെതിരെ നടപടി
- അക്ഷയ് കുമാറിന്റെ രാമസേതു വരുന്നു!
- ലോക പ്രമേഹ ദിനം: കൊവിഡ് മൂലം മരണപ്പെട്ടവര്‍ ഏറെയും പ്രമേഹ രോഗികള്‍!
ശബരിമല: മണ്ഡലകാല പൂജകള്‍ക്ക് ഇന്ന് തുടക്കം
ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇന്നുവൈകുന്നേരം അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാനിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുന്നത്.
കൂടാതെ ഇന്നുവൈകുന്നേരം നിയുക്ത ശബരിമല മേല്‍ശാന്തി വികെ ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍. രജികുമാറിന്റെയും അഭിഷേക ചടങ്ങുകള്‍ വൈകന്നേരം ഉണ്ടാകും. വൃശ്ചികം ഒന്നായ 16 ന് പുലര്‍ച്ചെ പുതിയ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി സുധീര്‍ നമ്ബൂതിരി 15 ന് രാത്രി തന്നെ ശബരിമലയില്‍ നിന്നും മടങ്ങും.