1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Akshay Kumar's new film Ramasethu

അക്ഷയ് കുമാറിന്‍റെ രാമസേതു വരുന്നു!

അക്ഷയ് കുമാർ
പുതിയ ചിത്രം പ്രഖ്യാപിച്ച് അക്ഷയ് കുമാർ. രാമസേതു എന്നു പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. പോസ്റ്ററില്‍ കാവിഷാള്‍ ചുറ്റി നില്‍ക്കുന്ന അക്ഷയ് കുമാറിനെയും പിന്നില്‍ ശ്രീരാമന്റെ ചിത്രവും ആണ് കാണാനാകുന്നത്. 'ഐതീഹ്യമോ യാഥാര്‍ത്ഥ്യമോ?' എന്നാണ് ടാഗ് ലൈൻ. 
 
"വരുംതലമുറകളെ ബന്ധിപ്പിക്കുന്ന ഒരു പാലം (സേതു) നിർമ്മിച്ച് എല്ലാ ഭാരതീയരുടെയും അറിവിൽ രാമന്റെ ആശയങ്ങൾ സജീവമായി നിലനിർത്താൻ നമുക്ക് ശ്രമിക്കാം. അതിബൃഹത്തായ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍, രാമസേതുവിലൂടെ ഞങ്ങളുടെ എളിയ ശ്രമം. ഏവര്‍ക്കും ദീപാവലി ആശംസകള്‍" - അക്ഷയ് കുമാർ കുറിച്ചു.
 
അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം അരുണ ഭാട്യയും വിവേക് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
അടുത്ത ലേഖനം
മാസ്റ്റര്‍ ടീസര്‍ ഞെരിപ്പന്‍, വാധ്യാര്‍ വന്താച്ച് !