ശ്രീനു എസ്|
Last Updated:
ഞായര്‍, 15 നവംബര്‍ 2020 (10:13 IST)
കാരണമില്ലാതെ പാക് പ്രകോപനം നിരന്തരം തുടരുന്നതില്‍ പാക്ക് ഹൈക്കമ്മിഷനിലെ ചാര്‍ജ് ദി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂലം നാലുഗ്രാമീണരാണ് മരണപ്പെട്ടത്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്സവ ദിവസങ്ങള്‍ തന്നെ പാക്കിസ്ഥാന്‍ തിരഞ്ഞെടുക്കുന്നകാര്യത്തിലും ഇന്ത്യ അപലപിച്ചു.
പ്രകോപനം ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. വെള്ളിയാഴ്ച പാക്കിസ്ഥാനന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ 11 പാക്ക് സൈനികരെ വധിച്ചിരുന്നു. അതേസമയം പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു.