കരിപ്പൂരില്‍ 54 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 15 നവം‌ബര്‍ 2020 (10:31 IST)
കോഴിക്കോട്: കോഴിക്കോട്ടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു ദുബായില്‍ നിന്ന് ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തിലായിരുന്നു ഇവര്‍ രണ്ട് പേരും സ്വര്‍ണ്ണം കൊണ്ടുവന്നത്. മൊത്തം 1047 ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചത്. പാലക്കാട് നടുവട്ടം സ്വദേശി 700 ഗ്രാം സ്വര്‍ണ്ണവും കര്‍ണ്ണാടകയിലെ കാര്‍വാര്‍ ഹോനാവര്‍ സ്വദേശി 347 ഗ്രാം സ്വര്‍ണ്ണവുമാണ് കൊണ്ടുവന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ കിരണിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :