അനുബന്ധ വാര്‍ത്തകള്‍
- ഇനി മണിക്കൂറുകള്‍ മാത്രം; ബുധനാഴ്ച്ച പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും
- അയോധ്യയില്‍ നിര്‍മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം
- രാമ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടത് 100-120 ഏക്കര്‍; ആദ്യ ഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും
- രാമക്ഷേത്രത്തിന് ശിലാന്യാസം നടക്കുമ്പോള്‍ എങ്ങനെയാണ് ഇദ്ദേഹത്തെ വിസ്മരിക്കാനാവുക; പുരാവസ്തു ഗവേഷകന് കെ കെ മുഹമ്മദിനെ കുറിച്ച് സന്ദീപ് വാര്യര്‍
- തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ധനമന്ത്രി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി
പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍
പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയമ്പാറയില്‍ എത്തിയ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളായ ശ്രിജിത്ത് (32), മോന്‍സി (29) എന്നിവരാണ് ഷാഡോ പോലീസുമായി ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ പിടിയിലായത്.
ജൂലൈ 31 ന് രാത്രി ഏഴിനായിരുന്നു സംഭവം. പ്രതികളെ അന്വേഷിച്ച് കണിയമ്പാറയിലെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ വാഹനത്തില്‍ വന്ന പ്രതികളിലൊരാളായ ശ്രിജിത്ത് വടിവാള്‍ കൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികള്‍ അന്നുമുതല്‍ ഒളിവിലായിരുന്നു.
ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഷാഡോ പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ് ഇന്ന് (ഓഗസ്റ്റ് നാല്)രാവിലെ 9.30 ന് മാവേലിക്കര തട്ടാരമ്പലത്തുള്ള ശ്രീജിത്തിന്റെ ഭാര്യയുടെ വീട്ടില്‍നിന്നും പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ തിരുവല്ല പോലീസിന് കൈമാറി.
തിരുവല്ല കുറ്റപ്പുഴയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളാണിവര്‍. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ നിയോഗിച്ച എസ്‌ഐ ആദര്‍ശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിലെ അംഗമായ സന്തോഷിനാണ് അന്വേഷണത്തിനിടെ പ്രതിയുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്. തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു.