1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Palakkad
റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പാലക്കാട് വിളയോടിയിലാണ് സംഭവം. വള്ളിയില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാതക്കാരനായ പെരുമാട്ടി കല്യാണപേട്ട പരേതനായ വേലുക്കുട്ടിയുടെ മകന്‍ ഗോപിനാഥന്‍ ആണ് മരിച്ചത്. 58 വയസായിരുന്നു. 
 
നിയന്ത്രണം വിട്ട ബൈക്ക് ലോറിയില്‍ ഇടിക്കുകയും ലോറിയുടെ ചക്രം ഗോപിനാഥന്റെ തലയിലൂടെ കയറിയിറങ്ങി. ഗോപിനാഥന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
അടുത്ത ലേഖനം
ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി