സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (14:16 IST)
കോഴിക്കോട്
പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 50തോളം കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്‌കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകര്‍ന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായി. പിന്നാലെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.