1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 3 girls missing from palakkad nirbhaya centre

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

Palakkad
സര്‍ക്കാരിന് കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരെയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായവരില്‍ പോക്‌സോ കേസ് അതിജീവിതയും ഉണ്ട്.
 
കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
 
അടുത്ത ലേഖനം
Israel Lebanon Conflict: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചു, ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള