1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ

Kannur
പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുകള്‍നിലയിലാണ് അഗ്‌നിബാധ ഉണ്ടായത്. കടുത്ത ചൂടില്‍ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അപകടസാധ്യത കണക്കിലെടുത്ത് കെഎസ്ഇബി അധികൃതര്‍ ഫീഡര്‍ ഓഫ് ചെയ്യുകയായിരുന്നു.
 
പയ്യന്നൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. കഠിനമായ ചൂടും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.
അടുത്ത ലേഖനം
ഇന്ത്യയിലെ ഏറ്റവും ദരിദ്രവും സമ്പന്നവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം; കേരളത്തിന്റെ സ്ഥാനം ഇതാണ്