അനുബന്ധ വാര്‍ത്തകള്‍
- ഫുട്‌ബോള്‍ കളിക്കാനായി വാം അപ് ചെയ്യുന്നതിനിടെ 24കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
- മലപ്പുറത്ത് അയല്‍വാസിയായ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
- കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
- തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു
- മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ 26 കാരനായ മദ്രസ അധ്യാപകന് അറസ്റ്റില്‍
കോഴിക്കൂടില്‍ കുടുങ്ങിയ പുലി ഹൃദയാഘാതം വന്ന് ചത്തു
കോഴിക്കൂടില്‍ കുടുങ്ങിയ പുലി ഹൃദയാഘാതം വന്ന് ചത്തു. മണ്ണാര്‍ക്കാട് കുന്തിപ്പാടം സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലെ ഇരുമ്പഴിയില്‍ കുടുങ്ങിയ പുലിയാണ് ചത്തത്. അഞ്ചു മണിക്കൂറോളം തൂങ്ങിക്കിടന്ന പുലി ഹൃദയാഘാതം വന്നാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. മുന്‍കാലുകള്‍ ഇരുമ്പഴിയില്‍ കുടുങ്ങിയും പിന്‍കാലുകള്‍ നിലത്ത് മുട്ടാതെയും അവശനായ പുലി ഹൃദയാഘാതം വന്നു മരിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞദിവസ രാവിലെ രണ്ടുമണിക്ക് കോഴികളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് കൂട്ടില്‍ പുലി കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തുകയായിരുന്നു. രാവിലെ 7 മണിയോടെയാണ് പുലി ചത്തത്. നാലു വയസ്സുള്ള പുലിയാണ് ചത്തത്.