1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

ഫുട്‌ബോള്‍ കളിക്കാനായി വാം അപ് ചെയ്യുന്നതിനിടെ 24കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Malappuram
ഫുട്‌ബോള്‍ കളിക്കാനായി വാം അപ് ചെയ്യുന്നതിനിടെ 24കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി ആഷിഖാണ് മരിച്ചത്. യുഎയില്‍ വച്ചാണ് സംഭവം ഉണ്ടായത്. റാസല്‍ഖൈമ അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ക്ഷീണം തോന്നുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. 
 
ഉടന്‍തന്നെ ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കൂടില്‍ കുടുങ്ങിയ പുലി ഹൃദയാഘാതം വന്ന് ചത്തു