കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ജനുവരി 2023 (11:34 IST)
കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പുതുപ്പാടി എലോക്കരയക്ക് സമീപം മില്‍മ കണ്ടയ്‌നര്‍ ലോറിയും നോനോ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി 46കാരനായ ഷഫീഖ് ആണ് മരിച്ചത്.

ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :