മലപ്പുറത്ത് അയല്‍വാസിയായ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (08:26 IST)
മലപ്പുറത്ത് അയല്‍വാസിയായ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി 50 കാരനായ വേലായുധനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇരുപത്താറാം തീയതി ഇയാള്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഭാര്യയെയും മക്കളെയും ഇയാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുമ്പോള്‍ അയല്‍വാസിയായ യുവാവ് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പിന്നാലെ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയും ചെയ്തു.തീ പടര്‍ന്നതിന് പിന്നാലെ യുവാവ് ടീഷര്‍ട്ട് ഊരി മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :