1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് മുഖമൂടി ധരിച്ചെത്തിയ സംഘം ഗ്രഹനാഥനെ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ച് 25 പവനോളം സ്വര്‍ണം കവര്‍ന്നു; മൂന്ന് പല്ലുകളും നഷ്ടമായി

Palakkad
പാലക്കാട് മുഖമൂടി ധരിച്ചെത്തിയ സംഘം ഗ്രഹനാഥനെ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ച് 25 പവനോളം സ്വര്‍ണം കവര്‍ന്നു. ചുവറ്റുപാടം സ്വദേശി സാം പിജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ ആറാം സംഘം ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 
 
കൂടാതെ സംഘത്തിന്റെ ആക്രമണത്തില്‍ ജോണിന്റെ സാം പി ജോണിന്റെ മൂന്നു പല്ലുകള്‍ അടര്‍ന്നു വീണിട്ടുണ്ട്. വടക്കാഞ്ചേരി പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധനകള്‍ നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
അടുത്ത ലേഖനം
വ്യാജ വിമാനടിക്കറ്റ് നൽകി ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ