വ്യാജ വിമാനടിക്കറ്റ് നൽകി ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (19:21 IST)
കോഴിക്കോട്: വ്യാജ വിമാനടിക്കറ്റ് നൽകി ലക്ഷങ്ങൾ തട്ടിയ ആൾ പോലീസ് പിടിയിലായി. താമരശേരി പരപ്പൻപൊയിൽ ഒറ്റക്കുന്നു ശാന്തിഭവൻ വി.കെ.പ്രേംദാസ് എന്ന 57 കാരനാണ് പിടിയിലായത്.

വിനോദയാത്രാ പാക്കേജിന്റെ മറവിലായിരുന്നു ഇയാൾ ഇത്തരം വ്യാജ ടിക്കറ്റുകൾ നൽകിയത്. കോഴിക്കോടേയ് ഗോവിന്ദപുരം സ്വദേശി രഘുചന്ദ്രന്റെ പരാതിയിലാണ് പ്രേംദാസിനെ സബ് ഇൻസ്‌പെക്ടർ എം.കെ.പുരുഷോത്തമൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിൽ കാശ്‌മീരിലേക്കുള്ള വിനോദയാത്രയ്ക്ക് രഘുചന്ദ്രന്റെയും സുഹൃത്തുക്കളുടെയും പക്കൽ നിന്ന് പ്രേംദാസ് രണ്ടരലക്ഷം രൂപാ വാങ്ങി വ്യാജ വിമാന ടിക്കറ്റ് നൽകി കബളിപ്പിച്ചെന്നായിരുന്നു പരാതി.

സമാനമായ രീതിയിൽ ഇയാൾ പലരിൽ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷങ്ങൾ വാങ്ങിയതായി കണ്ടെത്തി. വിമാന കമ്പനിയുടെ ടിക്കറ്റ് വ്യാജമായി നിർമ്മിച്ച് നൽകിയാണ് ഇയാൾ പറ്റിപ്പ് നടത്തുന്നത്. ഇയാൾക്കെതിരെ രണ്ടു ചെക്ക് കേസും ഉണ്ടെന്നാണ് സൂചന. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :