വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (08:42 IST)
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരണപ്പെട്ടു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈറും 12 വയസ്സുകാരന്‍ മിഥിലജും ആണ് മരിച്ചത്. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ടുപേരും മരണപ്പെട്ടു. മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :