രാത്രിയിൽ തലയിൽ മുണ്ടിട്ട് വന്ന് ഉദ്ഘാടനം ചെയ്ത് പോയി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

കെഎസ്ആര്‍ടിസിയിലെ ഇടത് സംഘടനകളെ അറിയിക്കാതെയാണ് പരിപാടി നടത്തിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസിഇഎ സംഘടനയും ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Rahul Mamkootathil, Rahul Mamkootathil in Niyamasabha Video, Rahul Mamkootathil issue, Rahul Mamkootathil, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍
Rahul Mamkootathil
അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (15:59 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്നുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തതില്‍ പ്രതിഷെധവുമായി ഡിവൈഎഫ്‌ഐയും കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല തൊഴിലാളി സംഘടനയും. പാലക്കാട് ഡിടിഒയെ തടഞ്ഞ് ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ സ്വന്തം താത്പര്യപ്രകാരം പാലക്കാട് ജോലി ചെയ്ത് പോകാനാകില്ലെന്ന് ഭീഷണി മുഴക്കി.

കെഎസ്ആര്‍ടിസിയിലെ ഇടത് സംഘടനകളെ അറിയിക്കാതെയാണ് പരിപാടി നടത്തിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസിഇഎ സംഘടനയും ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ക്രിമിനലായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദ്ഘാടനത്തിന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഡിവൈഎഫ്‌ഐ ഡിടിഒ ജോഷി ജോണിനെ ചോദ്യം ചെയ്തത്.

അതേസമയം പുതിയ ബസ് വരുമ്പോള്‍ സ്ഥലം എംഎല്‍എയെ അറിയിക്കാറുണ്ടെന്നാണ് ഡിടിഒ നല്‍കിയ വിശദീകരണം. രാത്രി 8:30നാണ് എല്‍എല്‍എ വരുമെന്ന് അറിയിച്ചത്. എംഎല്‍എ വന്നത് കൊണ്ടാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ് വെച്ചത്. പ്രത്യേക പരിപാടി ഒന്നും അല്ലാത്തതിനാല്‍ സംഘടനാ നേതാക്കളെ അറിയിക്കാനായില്ലെന്നും ഡിടിഒ പറഞ്ഞു. നേരത്തെ ഡിപ്പോ എഞ്ചിനിയര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നതെന്നും രാഹുല്‍ പെട്ടെന്ന് കയറി വരികയായിരുന്നുവെന്നും കെഎസ്ആര്‍ടിഇഎ നേതാക്കള്‍ ആരോപിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :