അനുബന്ധ വാര്‍ത്തകള്‍
- Thiruvonam Bumper Lottery 2025 Results: ഓണം ബംപര്‍ ഒന്നാം സമ്മാനം: 25 കോടി TH 577825 എന്ന നമ്പറിന്
- പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പും ഒക്ടോബർ 4-ന്
- മഴ കാരണം ടിക്കറ്റുകള്‍ വില്ക്കാന് കഴിഞ്ഞില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, ഒക്ടോബര്‍ 4ന് നറുക്കെടുപ്പ്
- തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; ടിക്കറ്റ് വില്പന ഏറ്റവും കൂടുതല്‍ നടന്നത് പാലക്കാട്
- Onam Bumper 2024 Winner: ഓണം ബംപര്‍ 25 കോടി കര്‍ണാടക സ്വദേശി അല്‍ത്താഫിന് !
Onam Bumper 2025 Winner: 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബംപര്‍ തുറവൂര്‍ സ്വദേശിക്ക്
ലോട്ടറി അടിച്ച കാര്യം സഹോദരനോടാണ് ആദ്യം പറഞ്ഞതെന്ന് ശരത് പറഞ്ഞു
Onam Bumper 2025 Winner
Onam Bumper 2025 Winner: ഓണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടിക്ക് അവകാശിയെ കണ്ടെത്തി. തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ നിന്നാണ് ടിക്കറ്റെടുത്തത്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനാണ് ശരത്.
ലോട്ടറി അടിച്ച കാര്യം സഹോദരനോടാണ് ആദ്യം പറഞ്ഞതെന്ന് ശരത് പറഞ്ഞു. നമ്പര്‍ പരിശോധിച്ച ശേഷം ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ ഒന്‍പത് ടിക്കറ്റുകളും (സമാശ്വാസ സമ്മാനം) ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് അഞ്ച് ലക്ഷം രൂപവീതം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
ഒന്നാം സമ്മാനമായ 25 കോടിയില്‍ ഏജന്റ് കമ്മീഷന് ആയി ഏഴ് ശതമാനം, നികുതിയായി 30 ശതമാനം ഈടാക്കി ബാക്കിയുള്ള തുകയായിരിക്കും വിജയിക്ക് ലഭിക്കുക. ഏഴര കോടിയോളം നികുതിയായി പോകും. രണ്ട് കോടിക്കടുത്ത് ഏജന്റ് കമ്മീഷനായി ഈടാക്കും. ഏതാണ്ട് 16 കോടി രൂപയാണ് ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്ന് ഭാഗ്യശാലിക്കു ലഭിക്കുക.