അനുബന്ധ വാര്‍ത്തകള്‍
- മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
- ഇന്ത്യയും വിടാന്‍ ഒരുക്കമല്ല, എ ഐ ടെക്നോളജിയ്ക്കായി ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മിക്കുമെന്ന് മുകേഷ് അംബാനി
- തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി
- സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി
- ബലാത്സംഗ കേസിൽ നടൻ മുകേഷ് അറസ്റ്റിൽ: രഹസ്യമാക്കി പൊലീസ്, നാടകീയ രംഗങ്ങൾ
നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം
നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജി വെച്ചാല്‍ മതിയെന്നും വനിതാ കമ്മീഷന് അധ്യക്ഷത പി സതീദേവി പറഞ്ഞു. അതേസമയം ധാര്‍മികതയുടെ പേരില്‍ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി പറഞ്ഞു.
അതേസമയം മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തു വരട്ടെയന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ലെന്നും സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുമെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കൊച്ചി മരടിലെ വില്ലയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മുകേഷ് എംഎല്‍എ ക്കെതിരായ പരാതി. 2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി മുകേഷിനെതിരെ പരാതി നല്‍കിയത്.