അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ചു, ഏക്ത കപൂറിനെതിരെ പോക്സോ കേസ്
- മമ്മൂട്ടിക്ക് വേണ്ടി മൂന്ന് കഥകൾ കയ്യിലുണ്ട്, വിളിക്കാൻ പേടി: ലാജോ ജോസ്
- കഴിഞ്ഞ ആഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിംഗ് ജീപ്പിൽ: വൈറലായി ബൈജുവിൻ്റെ റീൽ
- എനിക്ക് കുടുംബവും കുട്ടികളും വേണം, 250 കോടി സ്വത്തുണ്ടെന്ന് പുറത്തറിഞ്ഞതോടെ മനസമാധാനം നഷ്ടമായി: ബാല
- ഇത് തന്റെ അവസാന സിനിമയായിരിക്കും, രാമനും കദീജയും സിനിമയുടെ സംവിധായകന് വധഭീഷണി
ബലാത്സംഗ കേസിൽ നടൻ മുകേഷ് അറസ്റ്റിൽ: രഹസ്യമാക്കി പൊലീസ്, നാടകീയ രംഗങ്ങൾ
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. തൃശൂർ വടക്കാഞ്ചേരി പൊലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. അതീവരഹസ്യമായിട്ടായിരുന്നു മുകേഷിനെതിരെയുള്ള നടപടി. അറസ്റ്റ് പോലീസ് ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്തു.
പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ അതിവേഗം പൂർത്തിയാക്കി. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. വൈദ്യപരിശോധനയും കഴിഞ്ഞു. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചായിരുന്നു വൈദ്യപരിശോധന. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്.പി പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും സൂചനയുണ്ട്.
മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2011ല്‍ നടന്ന സംഭവത്തിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി.
അടുത്ത ലേഖനം