1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. p jayarajan, CBI, CPM, kannur

പി ജയരാജന്‍ സിബിഐക്കു മുന്നില്‍ ഹാജരാകും

പി ജയരാജന്‍
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സി ബി ഐക്കു മുമ്പില്‍ ഹാജരാകും. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സി ബി ഐ ജയരാജന് വീണ്ടും നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച അന്വേഷണസംഘത്തിനു മുന്നില്‍ ജയരാജന്‍ ഹാജരാകുന്നത്.
 
ചൊവ്വാഴ്ച തലശ്ശേരി റസ്റ്റ് ഹൌസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍ എസ് എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊല്ലപ്പെട്ട കേസില്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് സി ബി ഐ നിര്‍ദ്ദേശം നല്കിയിരുന്നു.
 
എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സി ബി ഐയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
 
കേസുമായി ബന്ധപ്പെട്ട് സി പി എം ബന്ധമുള്ള 18 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1999ല്‍ ജയരാജനു നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മനോജ്. വധ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ സി ബി ഐ നടത്തുന്നത്.
 
About Writer
JOYS JOY