അനുബന്ധ വാര്‍ത്തകള്‍
- ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലൻസ്
- സർക്കാർ ഓഫീസുകളിൽ ക്യൂ നിൽക്കേണ്ട; സേവനങ്ങളെ വീട്ടുപടിക്കലെത്തിച്ച് ആം ആദ്മി സർക്കാർ
- 'ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാമ്പയ്നുമില്ല'; സർക്കാരിനും സമൂഹത്തിനുമെതിരെ തുറന്നടിച്ച് സംവിധായകൻ അരുൺ ഗോപി
- ധോണിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാവും ടീം ഇന്ത്യ നേരിടാൻപോകുന്ന വലിയ വെല്ലുവിളിയെന്ന് ഗില്‍ക്രിസ്റ്റ്
- നല്ല ആരോഗ്യത്തിന് രാത്രി നേരത്തെ ആഹാരം കഴിക്കാം !
കന്യാസ്ത്രീകൾക്കെതിരായ മോശം പരാമർശം; പി സി ജോർജ് നേരിട്ട് ഹാജരാവണമെന്ന് ദേശീയ വനിതാ കമ്മീഷൻ
കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് പീഡനത്തിനിരയാക്കിയ കേസിൽ കന്യസ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് പി സി ജോർജ്ജ് എം എൽ എക്കെതിരെ നടപടിയുമായി ദേശിയ വനിതാ കമ്മീഷൻ. പി സി ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.
ചില അപഥ സഞ്ചാരിണികൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുകയാണെന്നും കന്യാസ്ത്രീ പരാതി നൽകാൻ എന്തിനു പതിമൂന്നാം തവണ വരെ കാത്തിരുന്നു എന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പി സി ജോർജിനെതിരെ നേരത്തെ ബോളിവുഡ് നടി രവീണ ടണ്ടനും രംഗത്തെത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും എന്തുകൊണ്ട് ഈ മനുഷ്യനെതിരെ കേസെടുക്കാന്‍ കഴിയുന്നില്ലെന്നും രവീണ ട്വീറ്റ് ചെയ്തു.