സർക്കാർ ഓഫീസുകളിൽ ക്യൂ നിൽക്കേണ്ട; സേവനങ്ങളെ വീട്ടുപടിക്കലെത്തിച്ച് ആം ആദ്മി സർക്കാർ

Sumeesh| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (15:13 IST)
ഡൽഹി: സർക്കാർ സേവനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന ആം ആദ്മി സർക്കാരിനെ സ്വപ്ന പദ്ധതിക്ക് തുടക്കമായി. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങി അത്യാവശ്യ സേവനങ്ങളെ കുറഞ്ഞ നിരക്ക് ഈടാക്കി വീടുകളിലേക്ക് നേരിട്ടെത്തി നൽകുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.


ജനങ്ങൽ ആവശ്യപ്പെടുന്നതിനനുസരിച്ച് അപേക്ഷകന്റെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ച് സേവനം ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ബയോമെട്രിക്ക് രേഖകൾ ഉളപ്പടെ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരുടെ
കൈവശമുണ്ടാകും. 50 രുപ അധിക ഫീസ് ഈടാക്കിയാവും സേവനങ്ങൾ ലഭ്യമാക്കുക.

ഇത്തരത്തിൽ ഒരു പദ്ധതി ഒരുക്കുന്ന രാജ്യത്തെ ആദ്യ സർക്കാരാണ് ഡൽഹിയിലെ ആം അദ്മി സർക്കാരെന്നും അഴിമതി മുക്തവും ജനങ്ങൾക്ക് സൌകര്യപ്രദവുമായ പദ്ധതിയാണ് നടപ്പിലാക്കുന്നത് എന്നും ഡൽഹി മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.


ഈ വർഷം ആദ്യംതന്നെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ലെഫ്റ്റ്നെന്റ് ഗവർണർ വിഷയത്തിൽ അംഗീകാരം നൽകാൻ വൈകിയതിനാലാണ് പദ്ധതി നടപ്പിലാക്കുന്നത് വൈകിയത്. കോടതി ഇടപെട്ടതോടെയാണ് വിഷയത്തിൽ നിലപാട് മാറ്റൻ ലെഫ്റ്റ്നന്റ് ഗവർണർ തയ്യാറായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :