അനുബന്ധ വാര്‍ത്തകള്‍
- നല്ല ആരോഗ്യത്തിന് രാത്രി നേരത്തെ ആഹാരം കഴിക്കാം !
- ഉച്ചകഴിഞ്ഞ് ആൽമരത്തെ പ്രദക്ഷിണം ചെയ്തുകൂടാ; കാരണം ഇതാണ് !
- ജിയോഫോണ്‍ 2ന്റെ അടുത്ത ഫ്ലാഷ് സെയില്‍ സെപ്തംബര്‍ 12ന്
- ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം എം മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി
- കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി
ധോണിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാവും ടീം ഇന്ത്യ നേരിടാൻപോകുന്ന വലിയ വെല്ലുവിളിയെന്ന് ഗില്‍ക്രിസ്റ്റ്
എം എസ് ധോണിക്ക് പകരക്കാരനായി ഒരാളെ കണ്ടെത്തുകയാവും ഇന്ത്യ ഇനി നേരിടാൻ പോകുന്ന ഏറ്റവുംവലിയ വെല്ലുവിളി എന്ന് മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ്. ഷെയിൻ വോൺ കളി അവസാനിപ്പിച്ചപ്പോൾ വലിയ വിടവാണ് ടീമിലുണ്ടായത്. ആ വിടവ് അതുപോലെ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.
ഇന്ത്യയുടെ ‘ബിഗ് 4‘ താരങ്ങൾ ടീമിനോട് വിടപറഞ്ഞപ്പോഴും ഇതു തന്നെ സംഭവിച്ചു. ആ വിടവുകൾ നികത്തുന്നത് അസാദ്യമാണ് എന്നുതന്നെ പറയാം. സമാനമായ അവസ്ഥ തന്നെയാണ് എം എസ് ധോണി കളി അവസാനിപ്പിക്കുമ്പോഴും ഉണ്ടാവുക.
കീപ്പിംഗ് ബാറ്റ്സ്മാൻ പൊസിഷനിൽ പകരം വെക്കാനാവാത്ത താരമാണ് ധോണി. മികച്ച രീതിയിൽ ടീമിനെ നയിക്കുകയും ചെയ്ത ധോണിക്ക് പകരം ഒരാളെ കണ്ടെത്തുക എന്നത് ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിതന്നെയാവും എന്ന് ഗിൽക്രിസ്റ്റ് പറയുന്നു.