അനുബന്ധ വാര്‍ത്തകള്‍
- ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാള്‍: താന്‍ ജനിക്കുന്നതിനും മുന്‍പ് നിയമസഭാ സാമാജികനായ ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍
- മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു
- ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് കേരളത്തിന്റെ ജനകീയമുഖം; കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
- ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഒറ്റനോട്ടത്തില്‍
- സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച നടക്കും. ഇന്ന് ഉച്ച കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനത്തിനു വയ്ക്കും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് മൃതദേഹം എത്തിക്കും.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ പുതുപ്പള്ളി വീട്ടില്‍ നിന്ന് വിലാപയാത്ര ആരംഭിക്കും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രിയോടെ വീണ്ടും പുതുപ്പള്ളിയിലേക്ക് എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.