1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. online, rape, thiruvananthapuram

ഓണ്‍ലൈന്‍ പെണ്‍വാണിഭം: 15 പേര്‍ പിടിയില്‍

ഓണ്‍ലൈന്‍
തലസ്ഥാനനഗരിയില്‍ ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിവന്നിരുന്ന കേസുമായി ബന്ധപ്പെട്ട് ഏഴു സ്ത്രീകളെയും എട്ടു പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പാളയത്തെ ജേക്കബ്സ് ജംഗ്ഷനടുത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇവരെ കന്‍റോണ്‍മെന്‍റ് പൊലീസ് പിടികൂടിയത്.
 
സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേശിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചാഴ്ചകളായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചു വന്നിരുന്നു എന്നാണു പൊലീസ് അറിയിച്ചത്. 
 
അന്യസംസ്ഥാന സ്ത്രീകള്‍ക്കൊപ്പം തലസ്ഥാന ജില്ലയിലെ മലയിന്‍കീഴ്, കാട്ടാക്കട എന്നിവിടങ്ങളിലെ സ്ത്രീകളും സംഘത്തിലുണ്ട്. കന്‍റോണ്‍മെന്‍റ് സി ഐ അനില്‍ കുമാര്‍, എസ് ഐ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
About Writer
JOYS JOY