അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ നടക്കും
- ഓപ്പറേഷന് ശുഭയാത്ര: വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്കാം
- റോഷാക്ക് അപ്ഡേറ്റ്, കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
- നയന്‍താരയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് വിക്കി,സ്പെയിന് നിന്നുള്ള പുതിയ ചിത്രങ്ങള്‍
- സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനം
ഇത്തവണത്തെ ഓണക്കിറ്റിലുള്ളത് 14 ഇനങ്ങള്‍; ആദിവാസി ഊരുകളില്‍ കിറ്റ് വീട്ടുപടിക്കല്‍ എത്തിക്കും
14 ഇനങ്ങളാണ് കിറ്റിലുള്ളത്. 500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിവയാണുള്ളത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള വനിതാ കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇടത്തരം വ്യവസായ യൂനിറ്റുകള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കിറ്റിലെ സാധനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യ് മില്‍മയുടേതും അണ്ടിപ്പരിപ്പ് കാപെക്സ് മുഖേനയും ഏലയ്ക്ക റെയ്ഡ്കോ വഴി ഇടുക്കിയിലെ ഏലം കര്‍ഷകരില്‍ നിന്നും ശര്‍ക്കരവരട്ടിയും സഞ്ചിയും കുടുംബശ്രീ മുഖേനയുമാണ് ലഭ്യമാക്കിയിട്ടുള്ളത്.
കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കല്‍ വിതരണം ചെയ്യും. ആദിവാസി വിഭാഗക്കാര്‍ കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ വരേണ്ടതില്ല.