സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനം

രേണുക വേണു| Last Modified ശനി, 20 ഓഗസ്റ്റ് 2022 (07:38 IST)

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 20, ശനി) പ്രവൃത്തിദിനം. ഇന്ന് അവധിയില്ലെന്ന് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് പല ദിവസങ്ങളിലും അവധി നല്‍കിയതിനാല്‍ പാഠഭാഗങ്ങള്‍ തീരാത്ത സാഹചര്യത്തിലാണ് ഇന്ന് ക്ലാസുകള്‍ നടത്തുന്നത്. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. 12 നാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :