അനുബന്ധ വാര്‍ത്തകള്‍
- ഓണക്കാലത്ത് ഏറ്റവും കളക്ഷൻ നേടിയത് ജവാൻ, അവിട്ടദിനത്തിൽ ഏറ്റവും മദ്യം വിറ്റത് തിരൂരിൽ
- മക്കള്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് വിജയ് സേതുപതി, നടന്റെ കുടുംബ വിശേഷങ്ങള്‍
- കക്ഷി രാഷ്ട്രീയമില്ല,കര്‍ഷക പക്ഷത്താണ്,ആറുമാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്ന് ജയസൂര്യ
- ഓണത്തിന് അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങളുമായി ആരോഗ്യമന്ത്രിയെത്തി
- അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം
ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്‌ലെറ്റ്
ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം. ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്‌ലെറ്റ്. ഈമാസം 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 700 കോടിയുടെ മദ്യമാണ് ഈ ദിനങ്ങളില്‍ വിറ്റത്. ഇത്തവണ 8 ശതമാനത്തിന്റെ അധിക വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നികുതിയായി മാത്രം 675 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരൂര്‍ ഔട്ട്‌ലെറ്റിലാണ്.
രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയ്ക്കാണ്. ഉത്രാട ദിനത്തില്‍ മാത്രം 6 ലക്ഷം പേരാണ് എത്തിയത്. ഈ മാസം മൊത്തം വില്പന 1799 കോടി രൂപയായി. ഇതും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 1522 കോടിയുടെ മദ്യമാണ് വിറ്റത്.