രേണുക വേണു|
Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (08:02 IST)
ഓണം ബംപര്‍ ലോട്ടറിയടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ആദ്യം രംഗത്തെത്തിയത് ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവിയാണ്. എന്നാല്‍, സെയ്തലവി ഈ അവകാശവാദം നടത്തുമ്പോള്‍ യഥാര്‍ഥ ഭാഗ്യശാലി ബാങ്കില്‍ നില്‍ക്കുകയായിരുന്നു. കൊച്ചി മരട് പനോരമ നഗര്‍ പൂപ്പനപ്പറമ്പില്‍ വീട്ടില്‍ ജയപാലനാണ് യഥാര്‍ഥത്തില്‍ ഓണം ബംപര്‍ അടിച്ചത്. സമ്മാനര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ നല്‍കാന്‍ എത്തിയതാണ് ജയപാലന്‍. ഈ സമയത്താണ് മറ്റൊരാള്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതായി ജയപാലന്‍ അറിയുന്നത്. ബാങ്കില്‍ ലോട്ടറി നല്‍കി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴും സെയ്തലവി അവകാശവാദമുന്നയിക്കുന്ന വാര്‍ത്ത ജയപാലന്‍ കണ്ടു. ആ സമയത്തെല്ലാം തനിക്ക് ചിരിയാണ് വന്നതെന്നും ജയപാലന്‍ പറയുന്നു.