എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:09 IST)
തൃശൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറി തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപ ഇടുക്കി സ്വദേശിയായ അനന്തുവിനു ലഭിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ തൃശൂരിലെ ആറു വീട്ടമ്മമാര്‍ക്കാണ് ലഭിച്ചത്. നൂറു രൂപാ വീതം ഇട്ടു വാങ്ങിയ ടിഡി 764733 എന്ന നമ്പര്‍ ലോട്ടറിക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
തൃശൂരിലെ കൊടകര ആനത്തടം സ്വദേശികളായ നമ്പുകുളങ്ങര വീട്ടില്‍ ഓമന, കന്നേക്കാട്ട് പറമ്പില്‍ അനിത, ചിറ്റാട്ടുകര വീട്ടില്‍ ട്രീസ, താളിയാക്കുന്നത് വീട്ടില്‍ സിന്ധു, തൈവളപ്പില്‍ ദുര്‍ഗ, കളപ്പുരയ്ക്കല്‍ വീട്ടില്‍ രതി എന്നിവരാണ് ടിക്കറ്റു തുകയ്ക്കുള്ള അവകാശികള്‍. സമ്മാനാര്ഹമാരില്‍ ഒരാളായ ഓമനയുടെ മകനും ലോട്ടറി വില്പനക്കാരനുമായ ശ്രീജിത്തില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്.
ഒന്നാം സമ്മാനത്തിന് അര്‍ഹനായ അനന്തു ഇടുക്കി കട്ടപ്പനയില്‍ നിന്ന് ജോലിക്കായി എറണാകുളത്തു വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റെടുത്തത്. അനന്തു ഇപ്പോള്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നു.