അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപനം പിഎസ്സി പരീക്ഷകൾ മാറ്റി
- സംസ്ഥാനത്ത് ഇന്നും 40,000ത്തിന് മുകളിൽ രോഗികൾ, 33 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 43.7
- പാർട്ടി സമ്മേളനത്തിന് മൂക്കയറിട്ട് ഹൈക്കോടതി: കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്
- എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും, 10,പ്ലസ് ടു പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യഭ്യാസ വകുപ്പ്
- പത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചാൽ ലാർജ് ക്ലസ്റ്റർ, അഞ്ച് ക്ലസ്റ്റർ ഉണ്ടെങ്കിൽ സ്ഥാപനമടയ്ക്കണം
സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 8, എറണാകുളം,തൃശൂർ,മലപ്പുറം,കണ്ണൂർ 6 വീതം,കൊല്ലം കോട്ടയം 5,ആലപ്പുഴ 4,കോഴിക്കോട് 3, പാലക്കാട് 2, വയനാട്,കാസർകോട് 1 വീതം എന്നിങ്ങനെയാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 35 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നയാളാണ്.
ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 761 ആയി.