അനുബന്ധ വാര്‍ത്തകള്‍
- 2022ലും ഐപിഒ തകർക്കും: കാത്തിരിക്കുന്നത് എൽഐസി ഉൾപ്പടെ 70ലേറെ കമ്പനികൾ
- പാക്കിസ്ഥാനടക്കം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അദാനി പോര്‍ട്സിനെതിരെ കസ്റ്റംസ്
- 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുന്നു, മാർച്ചിന് മുൻപ് നടപടികൾ പൂർത്തിയാക്കും
- അദാനിയില്ല, ഐപിഎൽ ടീമുകളുടെ പുതിയ ഉടമകൾ ആർപിഎസ്ജിയും സിവിസി ക്യാപിറ്റൽസും
- തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്!
ഇലക്ട്രിക് വാഹനവിപണി ലക്ഷ്യമിട്ട് അദാനിയും
രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു.വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനായി 'അദാനി'യെന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
വാണിജ്യവാഹനങ്ങൾ ഉൾപ്പടെയുള്ളവ നിർമിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ബസ്സുകള്‍, ട്രക്കുകള്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പടെയുള്ളവ അദാനിയുടെ പദ്ധതിയിലുണ്ട്. വിമാനത്തവാളം, തുറമുഖം എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്കായിരിക്കും തുടക്കത്തിൽ വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കുക.
ബാറ്ററി നിര്‍മാണത്തോടൊപ്പം രാജ്യത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ഹരിത പദ്ധതികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.ഗ്രീന്‍ ഹൈഡ്രജന്‍, കാര്‍ബണ്‍ രഹിത വൈദ്യുതി ഉത്പാദനം, സൗരോര്‍ജം തുടങ്ങിയവ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി അദാനി ഗ്രൂപ്പ് ഈയിടെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് എന്ന പേരിൽ പുതിയ സ്ഥാപനം ആരംഭിച്ചിരുന്നു.
അടുത്ത ലേഖനം