അനുബന്ധ വാര്‍ത്തകള്‍
- രണ്ട് കന്യാസ്‌ത്രീകൾ തിരുവസ്ത്രം ഉപേക്ഷിക്കാൻ കാരണം ബിഷപ്പ്: ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ മൊഴികൾ
- പള്ളികളിൽ സ്വവർഗ വിവാഹം അനുവദിക്കില്ല; സഭയെ സംബന്ധിച്ച് വിവാഹം സ്ത്രീയും പുരുഷനും തമ്മിലെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ
- തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പിന് സാധ്യത
- 'ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും'
- ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ
നീതി നിഷേധിക്കപ്പെടുന്നു, സഭയും സർക്കാരും കൈവിട്ടു; ബിഷപ്പിനെതിരെ സമരത്തിനിറങ്ങുമെന്ന് കന്യാസ്‌ത്രീകൾ
നീതി നിഷേധിക്കപ്പെടുന്നു, സഭയും സർക്കാരും കൈവിട്ടു; ബിഷപ്പിനെതിരെ സമരത്തിനിറങ്ങുമെന്ന് കന്യാസ്‌ത്രീകൾ
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പരാതിയിൽ സർക്കാരും സഭയും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. ഇരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും നീതി നിഷേധിക്കപ്പെടുന്നതിനാൽ സമരത്തിനിറങ്ങുമെന്നും ഇവർ പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ കന്യാസ്ത്രീകള്‍ കുറവിലങ്ങാടുനിന്ന് എട്ടുമണിയോടെ പുറപ്പെട്ടു. പത്തുമണിയോടെയാകും പ്രതിഷേധം ആരംഭിക്കുക. ഇരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന തീരുമാനം മഠത്തിലെ അഞ്ച് കന്യാസ്‌ത്രീകളുടേതാണ്.
ബിഷപ്പിനെ അറസ്‌റ്റ് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് കന്യാസ്‌ത്രീകൾ സമരവുമായി രംഗത്തെത്താൻ തയ്യാറാകുന്നത്. ഇരയായ കന്യാസ്‌ത്രീയടക്കം ആറുപേർ ബിഷപ്പിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.