Sumeesh|
Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (08:50 IST)
പള്ളകളിൽ സ്വവർഗ വിവാഹം അനുവദിക്കില്ലെന്ന് കർദിനാൽ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ. ഉഭയ സമ്മതത്തോടെയുള്ള സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെയാണ് കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
സഭയെ സംബന്ധിച്ചിടത്തോളം വിവാഹം പുരുഷനും സ്ത്രീയും തമ്മിലാണ്. അതിനാൽ ഒരേലിംഗക്കാർ തമ്മിലുള്ള വിവാഹം അംഗീകരിക്കാനാവില്ല. ഭിന്ന ലിംഗക്കാരെ സഭ മാറ്റി നിർത്തില്ലെന്നും മനോരമക്ക് നൽകിയ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു
വ്യക്തി സ്വാതന്ത്ര്യം പ്രിഗണിക്കുമ്പോഴും ധാർമ്മികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. വിവാഹമൊഴികെയുള്ള മറ്റു കൂതാശകൾ സ്വികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.