Sumeesh|
Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (09:19 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ മൊഴികൾ പുറത്തുവന്നു. ഭിഷപ്പിന്റെ മോഷമായ പെരുമാറ്റം മൂലമാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്തീകൾ
അന്വേഷണ സംഘത്തിന് മൊഴി നൽകി.
മഠത്തിലെ കന്യാസ്ത്രീകളിൽ നിന്നും ഭിഷപ്പിനെതിരായ മൊഴികളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. പരാതിക്കാരിയടക്കം നാലുപേർ മാത്രമാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നൽകിയിരിക്കുന്നത്.
അതേ സമയം ഭിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ ആശങ്കയറിയിച്ച് പരാതിക്കാരിയുടെ കുടുംബം തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. കേസന്വേഷണം ഊർജ്ജിതമാകണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകുക.