തിരുവനതന്തപുരം: നയതന്ത്ര ബാഗ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. പ്രതികളുമായി ശിവശങ്കറിനുള്ള അടുത്ത ബന്ധം ഏത് തരത്തിലുള്ളതാണ് എന്നും ശിവശങ്കർ പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തോ എന്നും വ്യക്തമാക്കുന്നതിനാണ് എൻഐഎ ചോദ്യം ചെയ്തത്. പേരൂർക്കട പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ സ്വർണ്ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതെ പോയത് തന്റെ വ്യക്തിപരമായ...