അനുബന്ധ വാര്‍ത്തകള്‍
- നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
- പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്
- വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസം മാത്രം; നെയ്യാറ്റിന്‍കരയില്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍
- പ്രേം നസീറിന്റെ ആദ്യ നായിക, നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു
- സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ 53 കാരന് ഇരട്ട ജീവപര്യന്തം കഠിനതടവ്
നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്
നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവവത്തില്‍ വിശദീകരണവുമായി മകന്. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണവുമായി വയോധികന്റെ മകന് രാജസേനന് എത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അച്ഛന്റെ ആഗ്രഹപ്രകാരമാണ് സമാധിയിലിരുത്തിയതെന്നും എനിക്കതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാകില്ലെന്നും രാജസേനന് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വയോധികനെ സമാധി ഇരുത്തിയത്. പകല്‍ വെളിച്ചത്തിലാണ് പൂജകളെല്ലാം നടന്നത്. ഊര്ജ്ജസ്വലനായിരുന്നാണ് പിതാവ് സമാധിയായതെന്നും സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ലെന്ന് അച്ഛന് തന്നെയാണ് അതിനെക്കുറിച്ച് പറഞ്ഞതൊന്നും മകന് പറയുന്നു.