അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; മതിലിടിഞ്ഞ് കാറുകളും ബൈക്കുകളും മണ്ണിനടിയിലായി
- കോഴിക്കോട് തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു
- തിരുവനന്തപുരം ശ്രീകാര്യത്തെ CET എഞ്ചിനീയറിങ് കോളേജ് ക്യാന്റീനില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത പല്ലി
- വാല്‍പ്പാറയില്‍ മാതാവിന്റെ മുന്നില്‍ വച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി
- കണ്ണൂരില്‍ സ്കൂളില്‍ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവം; വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസം മാത്രം; നെയ്യാറ്റിന്‍കരയില്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍ നെയ്യാറ്റിന്‍കരയില്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവുമായി മുങ്ങിയ
നെയ്യാറ്റിന്‍കരയില്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് കിട്ടിയ പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അനന്തുവാണ് പണവുമായി മുങ്ങിയത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം വര്‍ക്കല പനയറ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിവാഹശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി.
വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരില്‍ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാര്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തില്‍ പലയിടങ്ങളിലായും ബെംഗളൂരുവിലും മാറിമാറി ഒളിവില്‍ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.