1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Neyyattinkara News

നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതി; വിദഗ്ധ സംഘം അന്വേഷിക്കും

Neyyattinkara
നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
 
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയില്‍ തുണി കുടുങ്ങിയതിനാല്‍ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തുണി കണ്ടെത്തി. മണിക്കൂറുകള്‍നീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് പുറത്തെടുത്തത്. 24കാരിയായ നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് ഇര.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോവിഡ് കേസുകളില്‍ കേരളം മുന്നില്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 7830 രോഗികള്‍ !