1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aashiq Abu birthday wishes

മലയാളത്തിന്റെ പ്രിയ സംവിധായകന്‍, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിഖ് അബുവിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

ആഷിഖ് അബു
പരസ്യനിര്‍മ്മാതാവായി കലാജീവിതം ആരംഭിച്ച ആഷിഖ് അബു ഇന്ന് മലയാള സിനിമയില്‍ അറിയപ്പെടുന്ന സംവിധായകനാണ്. 2009ല്‍ പുറത്തിറങ്ങിയ ഡാഡികൂള്‍ ആണ് ആദ്യ സിനിമ.
 
എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന സമയത്തെ ചിത്രം കൂടിയാണിത്.വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായ ആഷിഖ് അബു വിദ്യാര്‍ത്ഥി സംഘടന അധ്യക്ഷനായും പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
 
12 ഏപ്രില്‍ 1978ന് ജനിച്ച സംവിധായകന് 45 വയസ്സാണ് പ്രായം.
 
കമലിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആഷിഖ് അബു 2009 -ല്‍ പുറത്തിറങ്ങിയ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി മാറിയത്.സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു.
 
ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' റിലീസിന് ഒരുങ്ങുകയാണ്.
 
 
അടുത്ത ലേഖനം
ഷാരൂഖിനൊപ്പം ആടിപ്പാടാൻ നയൻതാര,'ജവാൻ'വിശേഷങ്ങൾ