1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. new cheif secretary viswas mehta

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു

Kerala
സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു. രാവിലെ 9.35നാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ചീഫ് സെക്രട്ടറിക്ക് എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു.
 
കഴിവിനനുസരിച്ച് സംസ്ഥാനത്തെ സേവിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.സ്ഥാനമേറ്റെടുത്ത ശേഷം പ്രളയം, നിപ്പ, കോവിഡ് 19 തുടങ്ങി നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നുവെന്നും മാലിന്യസംസ്‌കരണ പദ്ധതികള്‍ക്ക് തുടക്കമിടാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്, ആശാ തോമസ്, ടിക്കറാം മീണ, രാജഷ് കുമാര്‍ സിംഗ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവാഗ്‌ദാനവുമായി രാഹുൽ ഗാന്ധി