ശ്രീനു എസ്|
Last Updated:
ചൊവ്വ, 2 ജൂണ്‍ 2020 (11:59 IST)
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് കടക്കുന്നു. 24മണിക്കൂറിനിടെ 204പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ പുതുതായി 8171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയും കൊവിഡ് മൂലം 5598 പേര്‍ മരണമടഞ്ഞിട്ടുണ്ട്.
അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് മുന്നില്‍. രോഗികളുടെ എണ്ണം മഹാരാഷ്ട്രയില്‍ എഴുപതിനായിരം കടന്നു. 74പേരാണ് ഇന്നലെ മരിച്ചത്. തമിഴ്‌നാട്ടില്‍ 1162പേര്‍ക്കാണ് രോഗം ഇന്നലെ സ്ഥിരീകരിച്ചത്. 11പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ ഇരുപതിനായിരം കടന്നിട്ടുണ്ട്.