അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമ ഓണ്‍ലൈന്‍ റിലീസിനില്ല; തീരുമാനം തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തില്‍
- പ്രമുഖ ഹിന്ദി സീരിയൽ നടിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു
- നടി മിയ വിവാഹിതയാകുന്നു: വരൻ കോട്ടയം സ്വദേശി
- കൊവിഡ് ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
- നിസർഗ തീവ്രചുഴലിയാകാൻ സാധ്യത: മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘത്തെ വിന്യസിക്കും
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2487 കേസുകള്‍
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2361 കേസുകളാണ്. കൊവിഡുമൂലം ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 2362 ആയി. ഇന്നലെ മാത്രം 89 പേര് മരണപ്പെട്ടു. മുംബൈയില്‍ മാത്രം 39686 രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് നിലവില്‍ 3169 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കാണുന്നത്. ഇന്നലെ 1162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 23495 ആയി. ഇന്നലെമാത്രം 11പേര്‍ക്ക് ജീവന് നഷ്ടമായി. ആകെ മരണസംഖ്യ 184 ആയിട്ടുണ്ട്.