അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി
- പാലക്കാട് രണ്ട് പോലീസുകാർ മരിച്ചനിലയിൽ: മൃതദേഹങ്ങൾ പോലീസ് ക്യാമ്പിന് പിന്നിലെ പറമ്പിൽ
- ഈ ദിനത്തിൽ രാജ്യം ദുഃഖിക്കുന്നു, പേരറിവാളന്റെ മോചനത്തിനെതിരെ കോൺഗ്രസ്
- ഇരട്ട സഹോദരനെ കൊലചെയ്ത യുവാവ് അറസ്റ്റിൽ
- കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹാസം: പന്ത്രണ്ടാം ക്ലാസുകാരന് കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി
വഴിത്തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊന്നു
പൂയപ്പള്ളി: വഴിതർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊന്നു. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട മരുതമൺപള്ളി ആമ്പാടിയിൽ വീട്ടിൽ ആമ്പാടി എന്ന തിലജൻ (44) ആണ് വെട്ടേറ്റു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് ഉത്തരവാദി എന്ന് പറയപ്പെടുന്ന മരുതമൺപള്ളി പൊയ്‌കവിള വീട്ടിൽ സേതുരാജ് എന്ന 54 കാരൻ ഒളിവിൽപോയി. കൊലചെയ്യപ്പെട്ട തിലജനും സഹോദരങ്ങളും മുമ്പ് വഴിത്തർക്കവുമായി ബന്ധപ്പെട്ടു വീട് കയറി ആക്രമണവും പരസ്പരം വെട്ടുകേസുകളും ഉണ്ടായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
കേസുകളിൽ ജാമ്യത്തിൽ കഴിയവെയാണ് മരുതമൺപള്ളി ജംഗ്‌ഷനിൽ നിന്ന തിലജനെ ആക്രമിക്കുകയും ഒരു കൈ വെട്ടി മാറ്റുകയും ചെയ്‌തു. രക്ഷപ്പെടാനായി അടുത്തുള്ള മാർജിൻ ഫ്രീ കടയിൽ ഓടിക്കയറിയെങ്കിലും തിലജനെ അവിടെ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.