ഇരട്ട സഹോദരനെ കൊലചെയ്ത യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 18 മെയ് 2022 (12:49 IST)
കണ്ണൂർ: ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം വെണ്ടേക്കും ചാലിൽ പള്ളിപ്പാട്ട് അഭിനേഷ് പി.രവീന്ദ്രൻ എന്ന 31 കാരനാണ് കൊല്ലപ്പെട്ടത്. കൊലചെയ്ത ഇരട്ട സഹോദരൻ അഖിലേഷിനെ കേളകം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കേളകത്തുള്ള ബാവലിപ്പുഴയുടെ കരയിൽ കമ്പിപ്പാലത്തിന് അടുത്തായിരുന്നു സംഭവം ഉണ്ടായത്. ഇരുവരും ചേർന്ന് മദ്യപിച്ചപ്പോൾ ഉണ്ടായ വഴക്കിനൊടുവിലാണ് കൊലപാതകം നടന്നത്. അഖിലേഷ് ഉടുത്തിരുന്ന മുണ്ട് ഊരി കഴുത്തിൽ ചുറ്റി ഞെക്കി കൊല്ലുകയായിരുന്നു.

സംഭവം കഴിഞ്ഞ ശേഷം അഖിലേഷ് തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. പേരാവൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :