കൊല്ലത്ത് ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 മെയ് 2022 (10:27 IST)
കൊല്ലത്ത് ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം പൂയപ്പള്ളിയില്‍ മരുതന്‍പള്ളി സ്വദേശി തിലജന്‍ ആണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. അയല്‍വാസിയായ സേതുരാജാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതിനുപിന്നാലെ പ്രതി ഒളിവില്‍ പോയി. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :